| പ്രശ്നങ്ങൾ / ആവശ്യങ്ങൾ | പൂജ/ ഹോമം/ വഴിപാടുകൾ | Rs/- |
|---|---|---|
| ഇഷ്ടകാര്യസിദ്ധി / നേർച്ച / സമർപ്പണം | ഹോമദ്രവ്യ സമർപ്പണം | 501/- Book Now » |
| ജീവിതത്തിൽ ഐശ്വര്യവും പുരോഗതിയും | അന്നപ്രസാദ സമർപ്പണം | 1000/- Book Now » |
| വ്യാപാര-വ്യവസായ പുരോഗതി / വിവാഹ തടസം / സന്താനലബ്ധി / തടസ്സ നിവാരണം / വിജയത്തിനായി | ഗണപതി ഹോമം | 501/- Book Now » |
| സാമ്പത്തിക വളർച്ച / ഐശ്വര്യ വർദ്ധന / കുടുംബക്ഷേമം | മഹാലക്ഷ്മി ഹോമം | 1001/- Book Now » |
| കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിനും നിലനിൽപ്പിനും | നൃസിംഹ ഹോമം | 1001/- Book Now » |
| ആരോഗ്യ പ്രശ്നങ്ങൾ (രോഗങ്ങൾ / ശസ്ത്രക്രിയ / ദീർഘായുസ്സ്) | ധന്വന്തരി ഹോമം | 1001/- Book Now » |
| മരണഭയം / അകാലമൃത്യു ഭയം / ഉത്കണ്ഠ | മൃത്യുഞ്ജയ ഹോമം | 501/- Book Now » |
| ഗ്രഹദോഷം / ജാതകദോഷം / ഏഴരശനി / രാഹുദോഷം / കണ്ടകശനി | നവഗ്രഹ നക്ഷത്ര ഹോമം | 3001/- Book Now » |
| പഠനത്തിൽ ഏകാഗ്രത / ബുദ്ധിവികാസം / മാനസിക സമ്മർദ്ദം | ഗായത്രി ഹോമം | 501/- Book Now » |
| നെഗറ്റീവ് എനർജി / കണ്ണേറ് / ശത്രുദോഷം / തടസ്സങ്ങൾ | സുദർശന ഹോമം | 501/- Book Now » |
| ആത്മീയ ശാന്തി / മനശ്ശുദ്ധീകരണം / മോക്ഷ മാർഗം | മന്ത്ര ദീക്ഷ | 2500 Book Now » |
| കുടുംബ പ്രശ്നങ്ങൾ / ഐക്യം / സമാധാനം / വാസ്തു ദോഷം / വീട്ടിലെ അശാന്തി | വാസ്തു പൂജ | 501/- Book Now » |
| കുടുംബ ഐശ്വര്യം | തുളസി പൂജ | 201/- Book Now |
| ഗോക്ഷേമം / പാപനിവാരണം / ഐശ്വര്യവർദ്ധന | ഗോ പൂജ | 501/- Book Now » |
| കുടുംബ സംരക്ഷണം / ദോഷനിവാരണം / സമൃദ്ധി | അശ്വത്ഥ പൂജ | 201/- Book Now » |
| മാതൃ അനുഗ്രഹം / കുടുംബ ക്ഷേമം | മാതൃ പൂജ | 1001/- Book Now » |
| ഗുരു അനുഗ്രഹം / ജ്ഞാനം / മാർഗ്ഗദർശനം | ഗുരു പൂജ | 1001/- Book Now » |
| ബ്രാഹ്മണ അനുഗ്രഹം / പുണ്യവർദ്ധന | ബ്രാഹ്മണ പൂജ | 1001/- Book Now » |
| ദേവതാ അനുഗ്രഹം / പാപശാന്തി / ഐശ്വര്യം | സൂക്തപുഷ്പാഞ്ജലി | 101/- Book Now » |
| ഹോമകുണ്ഡം (Big) (₹ 10,000/-) | Book Now » |
| ഹോമകുണ്ഡം (Medium) (₹ 7500/-) | Book Now » |
| നെയ് സമർപ്പണം 1000 gram (₹ 1000/-) | Book Now » |
| നെയ് സമർപ്പണം 500 gram (₹ 550/-) | Book Now » |
| നെയ് സമർപ്പണം 250 gram (₹ 280/-) | Book Now » |
| നെയ് സമർപ്പണം 100 gram (₹ 125/-) | Book Now » |
| നല്ലെണ്ണ (ശുദ്ധമായത്) 1ltr (₹ 501/-) | Book Now » |
| പശുവിന്റെ നെയ്യ് 1ltr (₹ 900/-) | Book Now » |
| വസ്ത്ര സമർപ്പണം (₹ 1000/-) | Book Now » |
നമ്മൾ സമ്പാദിച്ചതിൽനിന്നും ഒരംശം അന്നപൂർണ്ണാദേവിയ്ക്കെന്ന് സങ്കല്പിച്ച് നേദ്യമായി സമർപ്പിക്കുക. ദേവി സന്തോഷത്തോടെ സ്വീകരിച്ച ആ അന്നപ്രസാദത്തെ അനേകർക്കായി വിളമ്പുക. ഇതാണ് അന്നപ്രസാദം. ഇത് ജീവിതത്തിൽ ഐശ്വര്യവും പുരോഗതിയും കൊണ്ട് വരുന്നു.
എന്തു കിട്ടിയാലും മനുഷ്യന് പൂർണ്ണതൃപ്തി വരികയില്ല. മതി എന്ന് മനസ്സുനിറഞ്ഞ് പറയുന്നത് വയർ നിറഞ്ഞാൽ മാത്രം.
ഒരാളെ തൃപ്തിയിലേയ്ക്ക് ഉയർത്തുന്ന അന്നപ്രസാദത്തിലേയ്ക്ക് സമർപ്പണം നൽകാം.
അന്നം ഈശ്വരനാണ്.
അഗ്നികർമ്മങ്ങൾക്ക് മന്ത്രങ്ങൾ പോലെ തന്നെ പ്രധാനമായ ഒന്നാണ് ഹോമിക്കുവാൻ വേണ്ട ഔഷധ കൂട്ടുകൾ അടങ്ങുന്ന ദ്രവ്യങ്ങൾ. മന്ത്രപൂർവ്വം അഗ്നി യിലേക്ക് സമർപ്പിക്കേണ്ട ഈ ദ്രവ്യങ്ങൾ കേരളത്തിൽ സുലഭമല്ലാത്തതിനാൽ കർണാടകയിൽ നിന്നും കൊണ്ടുവരുന്നു. ഈ വിശേഷ ഔഷധ മൂലികകളാകുന്ന ഹോമവ്യങ്ങൾ സമർപ്പിക്കുന്നതിലൂടെ ഈ മഹായജ്ഞത്തിന്റെ പുണ്യം നിങ്ങളിലേക്കും എത്തുന്നു.
ഭാരതത്തിന്റെ എല്ലാ മേഖലകളിലും ജ്ഞാനം പകർന്നത് ദേവതമാരിലൂടെ, മഹർഷിമാരിലൂടെ, ഋഷിവര്യൻമാരിലൂടെ, സന്ന്യാസി പരമ്പരകളിലൂടെ, ഗുരുക്കന്മാരിലൂടെയാണ്.
മഹായജ്ഞത്തിനായി വരുന്ന ആചാര്യശ്രേഷ്ഠർക്കും, കർമ്മികൾക്കും വേണ്ട സൗകര്യങ്ങൾ ഒരുക്കാനും, യാത്രാസൗകര്യം, ഭക്ഷണകാര്യങ്ങൾ, താമസസൗകര്യം, വസ്ത്രം, ദക്ഷിണ തുടങ്ങിയവ ഇവർക്ക് സമർപ്പിക്കാനുമായി വരുന്ന ചെലവിലേക്ക് സനാതന സംസ്ക്കാരത്തിന്റെ പിന്തുടർച്ചക്കാരായ ഏവർക്കും സമർപ്പണങ്ങൾ നൽകാവുന്നതാണ്.
ഇതാണ് യഥാർത്ഥ ആചാര്യദക്ഷിണ.
നൃസിംഹ ഹോമത്തിന്റെ ഫലങ്ങൾ
കാലാനുസൃതമായ ദുഃഖ-ദുരിതങ്ങളിൽ നിന്നും തകർന്നടിയാൻ തുടങ്ങുന്ന കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിനും നിലനിൽപ്പിനും നൃസിംഹ ഹോമം വളരെയധികം ഫലപ്രദമാണ്.
മനുഷ്യന്, നിത്യജീവിതചര്യയിൽ വരാവുന്ന ദോഷങ്ങളെ എല്ലാം മാറ്റാനുള്ള മൂർത്തിയാണ് ലക്ഷ്മീനൃസിംഹം അഥവാ മാലോല നൃസിംഹം, മഹാലക്ഷ്‌മീസമേതമുള്ള മൂർത്തിയാണ് നൃസിംഹം.
സുദർശന ഹോമത്തിന്റെ ഫലങ്ങൾ
ശത്രുദോഷ പരിഹാരവും, സംരക്ഷണവും. കണ്ണേറ്, അസൂയ, ശത്രുക്കളുടെ ഉപദ്രവങ്ങൾ എന്നിവയിൽ നിന്ന് മോചനം നേടാൻ ഇത് സഹായിക്കുന്നു.
സുദർശന ചക്രം ഒരു കവചം പോലെ ഭക്തനെ സംരക്ഷിക്കുന്നു. ബിസിനസ്സിലോ, തൊഴിലിലോ, വിവാഹത്തിനോ നേരിടുന്ന അപ്രതീക്ഷിതമായ തടസ്സങ്ങൾ നീങ്ങാൻ ഈ ഹവനം നടത്താറുണ്ട്. കാര്യവിജയത്തിനുള്ള വലിയൊരു ഉപാധിയാണിത്. മാനസികവും ശാരീരികവുമായ ആരോഗ്യം, ഭയം, ഉത്കണ്ഠ, മാനസിക സമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. മാറാരോഗങ്ങളിൽ നിന്നും, ശാരീരിക അസ്വസ്ഥതകളിൽ നിന്നും ആശ്വാസം ലഭിക്കാനും, പോസിറ്റീവ് എനർജി വർദ്ധിപ്പിക്കാനും ഈ ഹോമം ഉത്തമമാണ്. ഗ്രഹദോഷ ശാന്തി,ജാതകത്തിലെ ദോഷകരമായ ഗ്രഹസഞ്ചാരങ്ങൾ (പ്രത്യേകിച്ച് ചൊവ്വ, ശനി ദോഷങ്ങൾ) മൂലമുണ്ടാകുന്ന പ്രതിസന്ധികൾ ലഘൂകരിക്കാൻ സുദർശന ഹോമം സഹായിക്കന്നു. ഐശ്വര്യം കൊണ്ടുവരാനും സാമ്പത്തിക അഭിവൃദ്ധി നേടാനും സഹായിക്കുന്നു. ലക്ഷ്യങ്ങൾ വേഗത്തിൽ കൈവരിക്കാനുള്ള ആത്മവിശ്വാസവും ഊർജ്ജവും ഇത് നൽകുന്നു.
മഹാവിഷ്ണുവിന്റെ ആയുധമായ സുദർശന ചക്രത്തെ പ്രീതിപ്പെടുത്തുന്നതിനായി നടത്തുന്ന ഈ ഹോമം നെഗറ്റീവ് ഊർജ്ജങ്ങളെ അകറ്റാനും, തടസ്സങ്ങൾ നീങ്ങാനും അത്യുത്തമമാണ്.
Read More
Read More
Read More
Read More
മംഗള പൂർണാഹുതി : ഹവനത്തിൻ്റെ ഓരോഘട്ടങ്ങൾ കഴിയുമ്പോഴും ദ്രവ്യങ്ങളും, വെറ്റില, അടക്ക, വാഴപ്പഴം, ശർക്കര മഞ്ഞൾപൊടി, കുങ്കുമം എന്നീ ദ്രവ്യങ്ങൾ നെയ്തൊട്ട് ഉപസ്തരിച്ച് ഹവന കുണ്ഡത്തിൽ സമർപ്പിക്കൽ
പൂർണാഹുതി : ഓരോ ഘട്ടം പാരായണശേഷവും മേൽ പറഞ്ഞ ദ്രവ്യങ്ങൾക്ക് പുറമെ നാളികേരവും ഭഗവാന് വേണ്ടതായ വസ്‌ത്രോത്തരിയങ്ങളും നെയ് തൊട്ട് ഉപസ്തരിച്ച് അഗ്നിയിൽ സമർപ്പിക്കൽ.
മഹാപൂർണാഹുതി : ഒരു ദിവസത്തെ കർമ്മങ്ങൾ മുഴവൻ കഴിഞ്ഞ് വസോർധാരയും സമർപ്പിച്ച ശേഷം അർപ്പിക്കുന്ന ആഹുതി. ഇതിൽ സമർപ്പിക്കുന്ന വസ്‌ത്രം സാമാന്യം നീളം കൂടിയതായിരിക്കും, ശ്രേഷ്ഠതയും ഏറും
Read More
Read More
Read More
Read More
Read More
Read More
Read More
Read More
ശ്രീ, ഭാഗ്യ, ദുർഗ്ഗം, ആയു:, ഐക്യമത്യ തുടങ്ങിയ സൂക്തങ്ങൾ എല്ലാം തന്നെ അവയുടെ പേരുകൾ സൂചിപ്പിക്കും പോലെ തന്നെയുള്ള ഫലങ്ങളെ പ്രദാനം ചെയ്യുന്നു. ഓരോരുത്തരുടേയും ജന്മനക്ഷത്ര പരമായുള്ളതായ അർച്ചന ചടങ്ങുകൾ ആണ് ഇത്. നിത്യജീവിതത്തിൽ നാം അനുഭവിക്കുന്ന കർമ്മഫലങ്ങളിൽ അതായത് സഞ്ചിത പ്രാരബ്ധ ആഗാമിക കർമ്മങ്ങൾ എന്നിവയുണ്ട്. ഇതിൽ ആഗാമിക കർമ്മങ്ങൾക്ക് വേണ്ടിയുള്ളതാണ് അർച്ചനയും പുഷ്പാഞ്ചലിയും.
ഭക്തജനങ്ങൾക്ക് അഭീഷ്ടസിദ്ധിക്കായി അവരവരുടെ വീടുകളിൽ ഉണ്ടാകുന്ന ദ്രവ്യങ്ങൾ ശുദ്ധിയോടെ പ്രാർത്ഥിച്ച് യജ്ഞശാലയിലെ ഹവന കുണ്ഡങ്ങളിൽ സമർപ്പിക്കാവുന്നതാണ്. (ഉദാ: നാളികേരം, അടക്ക, എള്ള്, അവല് , മലര്, ചന്ദനമുട്ടി, ഫലങ്ങൾ തുടങ്ങി സാത്വിക ഗുണമുള്ള പദാർത്ഥങ്ങൾ)
അഗ്നികർമ്മങ്ങൾക്ക് പ്രധാനമായ ഒന്നാണ് ഹോമിക്കുവാൻ വേണ്ട ഔഷധ കൂട്ടുകൾ അടങ്ങുന്ന ദ്രവ്യങ്ങൾ. മന്ത്രപൂർവ്വം അഗ്നി യിലേക്ക് സമർപ്പിക്കേണ്ട ഈ ദ്രവ്യങ്ങൾ കേരളത്തിൽ സുലഭമല്ലാത്തതിനാൽ കർണാടകയിൽ നിന്നും കൊണ്ടുവരുന്നു. ഈ വിശേഷ ഔഷധ മൂലികകളാകുന്ന ഹോമവ്യങ്ങൾ ഓരോ ഭക്തനും സമർപ്പണമായി ബുക്ക് ചെയ്യാവുന്നതാണ്.